Categories
കേരളം

വിദേശ കറൻസി കടത്തിയ സംഭവം;സ്വപ്‌ന സുരേഷ് ഒന്നാം പ്രതി

തിരുവനന്തപുരം:വിദേശ കറൻസി കടത്തിയ സംഭവത്തിൽ സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കി കസ്റ്റംസ് കേസെടുത്തു. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും സംഭവത്തില്‍ പ്രതി ചേർത്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു.

കറൻസി കടത്തുന്നതുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷ്, സരിത്ത്, എം. ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

എം ശിവശങ്കർ ഇന്നും ആശുപത്രിയിൽ തുടരും1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്.

അനധികൃത ഡോളർ കടത്തിയതിൽ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു.

ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി. വൻ സമ്മർദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Customs has registered a case against Swapna Suresh for smuggling foreign currency. Sarith, Sandeep Nair and others have been named in the case.

The documents related to this were submitted by the Customs to the Court for Financial Crimes.

NEWS ROUND UP