അമിതവണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഭാരം കൂടുന്നത് പ്രധാനമായും ഹൃദയത്തെയാണ് ബാധിക്കുക. വ്യായാമം കൊണ്ട് മാത്രം അമിതവണ്ണം മൂലമുള്ള ഹൃദ്രോഗ പ്രശ്നങ്ങളെ അകറ്റാനാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്.

അമിതവണ്ണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് വഴി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ നടത്തിയ ആദ്യ പഠനമാണ് ഇതെന്ന് പഠനത്തിന് നേതൃത്വം നൽകിയ സ്പെയിനിലെ യൂറോപ്യന്‍ സര്‍വകലാശാലയിലെ ഡോ. അലജാൻഡ്രോ ലൂസിയ വ്യക്തമാക്കി.
വ്യായാമം, അമിതവണ്ണം, ഹൃദയാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതാണ് പഠനം. അഞ്ച് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. 42 വയസ് കഴിഞ്ഞവരാണ് പഠനത്തിന് പങ്കെടുത്തത്.
പങ്കെടുത്തവരില്‍ 48 ശതമാനം ആളുകളും സാധാരണ ശരീരഭാരം ഉള്ളവരായിരുന്നു. 41 ശതമാനം പേര് അമിതഭാരമുളളവരും, മറ്റൊരു 18 ശതമാനം പേര്‍ക്ക് പൊണ്ണത്തടിയുള്ളവരായിരുന്നു. കൂടുതല്‍ ആളുകളും വ്യായാമത്തില്‍ ഏര്‍പ്പെടാത്തവരാണ്. അതിൽ 63.5 ശതമാനം പേരാണ് വ്യായാമം ചെയ്യാത്തവരായി ഉണ്ടായിരുന്നത്.
വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അതേസമയം, അമിതഭാരമുള്ളവരും പൊണ്ണത്തടിക്കാരും ഹൃദ്രോഗാവസ്ഥയില്‍ എത്തിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവേഷകർ പറഞ്ഞു.
News from our Regional Network
RELATED NEWS
English summary: For the attention of obese people ... Weight gain mainly affects the heart ...