നടിയെ ആക്രമിച്ച കേസ്: കോടതി വിചാരണയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി

Loading...

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടക്കുന്ന കോടതി മുറിയിലെ ദൃശ്യങ്ങള്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കേസിലെ അഞ്ചാം പ്രതി സലീമിന്‍റെ ഫോണില്‍ നിന്നാണ് കണ്ടെടുത്തത്. നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഒന്നാം സാക്ഷിയായ നടി കോടതിയില്‍ എത്തിയ വാഹനത്തിന്‍റെ ദൃശ്യങ്ങളും പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അഞ്ചാം പ്രതി ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന വിവരം പ്രോസിക്യൂഷനാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം