ഖത്തറില്‍ ഭക്ഷ്യവിഷബാധ; നാദാപുരം സ്വദേശികളായ രണ്ട് കുട്ടികൾ മരിച്ചു

Loading...

ഖത്തറില്‍ ഭക്ഷ്യവിഷബാധയെന്നു സംശയം. നാദാപുരം സ്വദേശികളായ രണ്ട് കുട്ടികൾ മരിച്ചു .
അടുത്തിടെ അന്തരിച്ച കോണ്ഗ്രസ്സ്  നേതാവ്‌ വാണിയൂർ അന്ത്രുവിന്‍റെ മകൻ മമ്മൂട്ടിയുടെ മകളുടെ രണ്ട് കുട്ടികള്‍ മരണപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം . ഏഴ് മാസം പ്രായമുള്ള രിദ,മൂന്നര വയസ്സുള്ള രിദു എന്നീ മക്കളാണ് മരിച്ചത്.

കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ മമ്മൂട്ടിയുടെ മകൾ ഷമീമയുടയും മക്കളാണ്. ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെൽത്ത് സെന്ററിൽ നെഴ്സാണ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലും. ഷമീമയും ഹാരിസും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം. ഭക്ഷ്യവിഷബാധയെന്നാണ് നിഗമനം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

ഇതേ തുടര്‍ന്ന് മമ്മുട്ടിയും ഭാര്യയും ഖത്തറിലേക്ക് പുറപ്പെട്ടു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം