കൊച്ചിയെ വീണ്ടും വെള്ളത്തിലാക്കി ശക്തമായ മഴ; ട്രെയിന്‍ ഗതാഗതം നിലച്ചു; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Loading...

കൊച്ചി; എറണാകളും ജില്ലയില്‍ അതിശക്‌തമായ മഴയെ തുടര്‍ന്ന്‌ കൊച്ചിയുടെ മിക്കഭാഗങ്ങളിലും വെള്ളക്കെട്ട്‌ രൂക്ഷമായി . ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ വോട്ടെുപ്പിനെ ബാധിക്കുന്ന വിധത്തില്‍ ചില ബൂത്തുകളില്‍ വെള്ളമുയര്‍ന്നു. മഴയെ തുടര്‍ന്ന്‌ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു.

കൊച്ചി താലൂക്കില്‍ ഒന്നും കണയന്നൂര്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്‌. കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍. തൃക്കാക്കര വില്ലേജുകള്‍ പ്രളയബാധിതമാണ്‌.

അതേ സമയം മഴക്ക്‌ കുറവു വന്നിട്ടുണ്ട്‌.അതേ സമയം കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിഞ്ഞുപോയിട്ടില്ല. ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കയാണ്‌. റോഡ്‌ ഗതാഗതവും ദുഷ്‌ക്കരമാണ്‌. വെള്ളക്കെട്ടിനെ തുടര്‍ന്ന്‌ ബുത്തുകള്‍ മാറ്റി ക്രമീകരിച്ചിട്ടുണ്ട്‌. വോട്ടിങ് മന്ദഗതിയിലാണ്‌.

കൊച്ചിയില്‍ എം ജി റോഡ്‌, ഇടപ്പള്ളി, സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍, നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍,കലൂര്‍ ബസ്‌ സ്‌റ്റാന്‍ഡ്‌, കലൂര്‍ സ്‌റ്റേഡിയം, എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്‌. എം ജി റോഡില്‍ പല കടകളിലും വെള്ളം കയറി.

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 6 ഇഞ്ച്‌ ഉയര്‍ത്തിയിട്ടുണ്ട്‌. ഇത്‌ 12 ഇഞ്ച്‌ ഉയര്‍ത്തുമെന്ന്‌ അറിയിപ്പുണ്ട്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം