‘ഫ്ലോ്കസിനോസിനിഹിലിപിലിഫിക്കേഷന്‍’വാക്ക് കേട്ട് ഞെട്ടാന്‍ വരട്ടെ…അര്‍ത്ഥം വിവരിച്ച് തരൂര്‍

ആദ്യം എക്സാസ്പെരേറ്റിങ് ഫരാഗോ(Exasperating farrago), ഇന്നലെ ‘ഫ്ലോ്കസിനോസിനിഹിലിപിലിഫിക്കേഷന്‍(floccinaucinihilipilificatio)’ ഇതൊക്കെ കണ്ട് ഒന്ന് ഞെട്ടിയവര്‍ക്ക് അതിന്‍റെ കാരണം പറഞ്ഞു തരികയാണ് ശശി തരൂര്‍. കാരണമെന്താണെന്നല്ലേ.. ‘ഹിപ്പൊപ്പൊട്ടോമോണ്‍സ്ട്രോസസ്‍ക്യുപ്പിഡയലോഫോബിയ'(hippopotomonstrosesquippedaliophobia) ആണ് അതിന് കാരണം. അര്‍ഥം പറയാം… വലിയ വാക്കുകളോടുള്ള പേടി എന്നാണ് ഈ വലിയ വാക്കിന്‍റെ അര്‍ഥം. ഇന്നലെ മോദിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തുമ്പോള്‍ ട്വീറ്റില്‍ ഉപയോഗിച്ച വാക്കിനെ കുറിച്ച് ചര്‍ച്ചയും തിരച്ചിലും ആരംഭിച്ചതിന് പിന്നാലെ ശശി തരൂര്‍ തന്നെയാണ് അടുത്ത ട്വീറ്റില്‍ വിശദീകരണവുമായി വന്നത്.

“എന്‍റെ ഇന്നലത്തെ ഒരു ട്വീറ്റില്‍ ഉപയോഗിച്ച വാക്ക് പലര്‍ക്കും വലിയ വാക്കുകളോടുള്ള പേടി നിറച്ചതായി കാണുന്നതില്‍ മാപ്പ് ചോദിക്കുന്നു. (ഈ വാക്ക് തേടി അലയണമെന്നില്ല, നീളമുള്ള വാക്കുകളോടുള്ള ഭയം എന്നാണ് അര്‍ഥം) പക്ഷെ പുതിയ പുസ്തകമായ പാരഡോക്സികല്‍ പ്രൈമിനിസ്റ്ററില്‍ പാരഡോക്സിക്കലിനപ്പുറം വലിയ വാക്കുകളൊന്നുമില്ലെന്നും തരൂര്‍ പറയുന്നു.”

ശശി തരൂരിന്‍റെ ഇംഗ്ലീഷിനെ കുറിച്ച് പറയാത്തവര്‍ വിരളമായിരിക്കും. അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാത്തവരും ചുരുക്കമാണെന്ന് പറയാം. പണ്ട് ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്‍റിലടക്കം ഇക്കാര്യം പറഞ്ഞിരുന്നു. തരൂരിന്‍റെ ഇംഗ്ലീഷ് പീയുഷ് ഗോയലിന് മനസിലാകുന്നില്ലെങ്കില്‍ പിന്നെ…? എന്ന തരത്തില്‍ ട്രോളുകളും ഇറങ്ങിയിരുന്നു.

നേരത്തെ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയോട് തരൂരിന്‍റെ പ്രതികരണമായിരുന്നു ആളുകളെ കുഴക്കിയത്. Exasperating farrago of distortions, misrepresentations and outright lies being broadcast by an unprincipled showman masquerading as a journalist. എന്നായിരുന്നു അന്ന് തരൂരിന്‍റെ പോസ്റ്റ്. തെറ്റിദ്ധരിപ്പിക്കുന്ന അവതരണം എന്ന് അര്‍ഥമുള്ള Exasperating farrago വാര്‍ത്തകളിലും ട്രോളുകളിലും അന്ന് നിറഞ്ഞു.

പുസ്തകത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification എന്നായിരുന്നു ഇന്നലത്തെ പുതിയ ട്വീറ്റ്. ഇതില്‍ ‘ഫ്ലോ്കസിനോസിനിഹിലിപിലിഫിക്കേഷന്‍’ എന്ന വാക്കിന്‍റെ അര്‍ഥം തേടുകയാണ് എല്ലാവരും. എന്നാല്‍ അവസാനമായി തരൂര്‍ ഉപയോഗിച്ച വാക്ക് ചില്ലറക്കാരനല്ല. 2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിലാണ് ഈ വാക്ക് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. എംപി ജേക്കബ് റീസ് മോഗ് ആയിരുന്നു വാക്ക് പ്രയോഗിച്ചത്. മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവം അല്ലെങ്കില്‍ പ്രവൃത്തി എന്നായിരുന്നു വാക്കിന്‍റെ അര്‍ഥം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം