പറശിനിക്കടവിലെ ലോഡ്ജില്‍ 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

കണ്ണൂര്‍ : പറശിനിക്കടവിലെ ലോഡ്ജില്‍ 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 13നും 19നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്​തുവെന്നാണ്​ കേസ്​.

ഇതിന് ​ഒത്താശ ചെയ്ത ലോഡ്ജ് മാനേജര്‍ പവിത്രന്‍, ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ് എന്നിവരെയാണ് ബുധനാഴ്​ച​ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ. ദിനേശന്‍ അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ചത്. അഞ്ജനയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.

ചൊവ്വാഴ്ച വൈകിട്ട് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രിയോടെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ചൊവ്വാഴ്​ച വൈകിട്ട് തന്നെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം