കുറവിലങ്ങാട് കാര്‍ ലോറിയിലിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Loading...

കോട്ടയം : കുറവിലങ്ങാടിനു സമീപം എം.സി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

തിരുവാതുക്കല്‍ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടില്‍പടി തമ്ബി (68), ഭാര്യ വത്സല (65), തമ്ബിയുടെ മകന്‍ ബിനോയിയുടെ ഭാര്യ പ്രഭ (46), ബിനോയിയുടെ മകന്‍ അമ്ബാടി (19) പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. അമ്ബാടിയാണ് കാര്‍ ഓടിച്ചിരുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബിനോയിക്ക് കുവൈത്തിലാണ് ജോലി. കുടുംബാംഗങ്ങളൊരുമിച്ച്‌ പാലക്കാട്ടു പോയി മടങ്ങുകയായിരുന്നു. കോട്ടയത്ത്​ നിന്ന്​ പെരുമ്ബാവൂരിലേക്ക്​ തടിയുമായി പോയ ലോറി കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക്​ പോയി.

രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തിറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിപ്പോയ അഞ്ച് പേരെയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം