Categories
headlines

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 5 മരണം റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 5 മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ മൂന്നും മലപ്പുറത്തും ഇടുക്കിയിലും ഒരാൾ വീതവുമാണ് മരിച്ചത്.

പത്തനംതിട്ട മുണ്ടു കോട്ടയ്ക്കൽ സ്വദേശി ജോസഫ്, അടൂർ ഏറം സ്വദേശി രവീന്ദ്രൻ, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേൽ എന്നിവരാണ് പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ജോസഫ് ഏറെ നാളായി കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന മകളിൽ നിന്നാണ് ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേലിന് രോഗം ബാധിച്ചത്.

read also : എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്‌ഐ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന് പരാതി

മരണം ശേഷം നടത്തിയ പരിശോധനയിലാണ് അടൂർ ഏറം സ്വദേശി രവീന്ദ്രന് രോഗം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇടുക്കി കട്ടപ്പനയിൽ കൊവിഡ് ബാധിച്ച് മരിച്ച സാം കുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് കോട്ടയത്തേക്ക് മാറ്റി. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്.

അട്ടപ്പാടി ഷോളയാർ സ്വദേശി നിഷയാണ് മലപ്പുറം മഞ്ചേരി ഗവ: ആശുപത്രിയിൽ മരിച്ചത്.  കരൾ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ഉണ്ടായിരുന്നു. ഇരുപത്തിനാല് വയസായിരുന്നു. സംസ്ഥാനത്ത് ദിവസവും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുകയാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP