അടിച്ചേല്‍പ്പിച്ച ടിക്കറ്റിന് അഞ്ചുകോടി ; തങ്കച്ചന്‍ കോടീശ്വരനായി

Loading...

കോട്ടയം: കേരള ലോട്ടറി പൂജ ബംപറിന്റെ ഒന്നാം സമ്മാനമായ 5 കോടി മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക്. മൊത്തവിതരണക്കാരന്റെ പക്കല്‍ നിന്നു തമിഴ്‌നാട് സ്വദേശി അംസുപാണ്ഡ്യന്‍ വാങ്ങി വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം.

ആര്‍പ്പൂക്കര, പനമ്ബാലം, കൊച്ചുവീട്ടില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമ പറയരുതോട്ടത്തില്‍ എ.പി. തങ്കച്ചന് ആണ് പൂജ ബംപറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് കോട്ടയത്തെ എസ്ബിഐ ശാഖയിലെ ലോക്കറിലേക്ക് മാറ്റി.

കഴിഞ്ഞയാഴ്ച തങ്കച്ചന്‍ രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ അംസുപാണ്ഡ്യന്‍ രണ്ട് ടിക്കറ്റ് നിര്‍ബന്ധിച്ച്‌ ഏല്‍പിക്കുകയായിരുന്നു. അംസുപാണ്ഡ്യന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് അറിഞ്ഞിട്ടും തങ്കച്ചന്‍ ലോട്ടറി പരിശോധിച്ചില്ല.

ഭാഗ്യവാനെ നാടു മുഴുവന്‍ തിരഞ്ഞിട്ടും കാണാതെ വന്നതോടെയാണ് അംസുപാണ്ഡ്യന്‍ ഇന്നലെ രാവിലെ തങ്കച്ചന്റെ വീട്ടിലെത്തി ലോട്ടറി നോക്കിയപ്പോഴാണ് സമ്മാനം ഉണ്ടെന്ന് അറിഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം