കരാറുകാരന്റെ ആത്മഹത്യ: അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍

Loading...

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യയില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍. റോഷി ജോസ്, കുഞ്ഞികൃഷ്ണന്‍, സി ടി സ്‌കറിയ, ടി വി അബ്ദുള്‍ സലീം, ജെ സെബാസ്റ്റ്യന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.

കെ കരുണാകരന്‍ സ്മാരക ആശുപത്രിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടി. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ വെട്ടിപ്പ് നടത്തി എന്നതാണ് കേസിനാധാരം. പിരിച്ചുകിട്ടിയ 30 ലക്ഷം രൂപയില്‍ തിരിമറി നടത്തി എന്ന് ആരോപിച്ച്‌ ട്രസ്റ്റ് അംഗങ്ങള്‍ തന്നെ പരാതി നല്‍കുകയായിരുന്നു.

ട്രസ്റ്റില്‍ എട്ട് അംഗങ്ങളാണുളളത്. ഇതില്‍ മറ്റു ട്രസ്റ്റ് അംഗങ്ങളുമായി പിണങ്ങിയ രണ്ട് അംഗങ്ങളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ട്രസ്റ്റ് അംഗങ്ങള്‍ക്കെതിരെ വഞ്ചനാകുറ്റം ചുമത്തി അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5നാണ് കരാറുകാരനായ മുത്തപ്പാറക്കുന്നേല്‍ ജോസഫിനെ കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്ബത്തിക കേസില്‍ ഏക സാക്ഷിയായിരുന്നു മരണപ്പെട്ട ജോസഫ്.

Loading...