പഞ്ചവര്‍ണ്ണ തത്തകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു ; കൊറോണക്ക് സമാനമായ വൈറസെന്ന് സംശയം

Loading...

ഓസ്ട്രേലിയയില്‍ പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം വര്‍ധിക്കുന്നു.

കൂട്ടമായി പറക്കുന്നവ പെട്ടന്നാണ് പരസ്പരം കൊത്ത്കൂടി നിലത്തേക്ക് വീണ് ശ്വാസം മുട്ടി ചാവുന്നത്.  ഒന്നും രണ്ടുമല്ല നൂറ് കണക്കിന് തത്തകളാണ് ഇത്തരത്തില്‍ ചത്തിട്ടുള്ളത്.

കൊറോണ വൈറസിന് സമാനമായ വൈറസാണ് ഇത്തരത്തില്‍ പഞ്ചനവര്‍ണതത്തയുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതാനും ദിവസങ്ങളായി ഓസ്ട്രേലിയയിലെ ബ്രിസേബേനിലാണ് ഈ വിചിത്ര പ്രതിഭാസം അരങ്ങേറുന്നത്.

പറക്കുന്നതിനിടയില്‍ ചലനം നിലയ്ക്കുന്ന തത്തകള്‍ നിലത്തേക്ക് വീഴുന്നതിന് ഇടയ്ക്ക് മറ്റ് തത്തകളെ കൊത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നതോടെ അവയും ചത്ത് വീഴുന്ന സ്ഥിതിയാണ് ബ്രിസ്ബേനിലുള്ളത്.

തത്തകള്‍ പരസ്പരം കൊത്തിവലിക്കുന്നു അതിന് ശേഷം ചത്ത് വീഴുന്നുവെന്നാണ് സംഭവത്തേക്കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നത്. ശ്വാസം മുട്ടിയാണ് പക്ഷികള്‍ക്ക് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മരച്ചില്ലകളില്‍ ഇരിപ്പുറപ്പിക്കാന്‍ പോലുമാവാതെയാണ് ചില തത്തകള്‍ നിലത്തേക്ക് വീഴുന്നത്. കൂട്ടം കൂടി പറക്കുന്നതിനിടയില്‍ തത്തകള്‍ക്കിടയില്‍ വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മനുഷ്യരെ കുഴപ്പത്തിലാക്കിയ കൊറോണ വൈറസിനോട് സമാനതകളുള്ളതാണ് ഈ വൈറസെന്നാണ് ഗ്രിഫിറ്റ് സര്‍വ്വകലാശാലയിലെ ഡാറില്‍ ജോണ്‍സ് പ്രതികരിക്കുന്നത്.

ഈ സാഹചര്യം ആശങ്കാകരമാണെന്ന് ഡാറില്‍ വിശദമക്കുന്നു. വൈറസ് ബാധ മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമൊഴിവാക്കാന്‍ തത്തകള്‍ക്ക് ആരും തീറ്റ നല്‍കരുതെന്നാണ് നിര്‍ദേശം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം