ജംഷഡ്പുർ : ജാർഖണ്ഡിലെ ജംഷഡ്പുരിൽ 17 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തിയാണു പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

ചൊവ്വാഴ്ച ജംഷഡ്പുരിലെ ബഗ്ബേരയിൽവച്ച് പെൺകുട്ടിയെയും ആണ്‍സുഹൃത്തിനെയും തോക്ക് ചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇരുവരെയും അക്രമി സംഘം കലിയാദി ഗോശാലയിലേക്കാണു കൊണ്ടുപോയത്. യുവാവിനെ കെട്ടിയിട്ടശേഷം പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.
ശങ്കർ ടിയു, റോഷൻ കുജുർ, സുരാജ് പാത്രോ, സണ്ണി സോറൻ എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
പ്രതികളിൽനിന്നു തോക്കും തിരകളും പിടിച്ചെടുത്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ തമിഴ്വണ്ണൻ പ്രതികരിച്ചു.
ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുംവഴി ചിലർ തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണു പെൺകുട്ടി ആദ്യം മൊഴി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതു ശരിയല്ലെന്നു കണ്ടെത്തി.
News from our Regional Network
RELATED NEWS
English summary: Five arrested for raping 17 - year - old girl in Jamshedpur