കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം തീപിടുത്തം

കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം തീപിടുത്തം. റാണി മെറ്റല്‍ കടയിലാണ് തീപിടുത്തം ഉണ്ടായത്.അലൂമിനിയം പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും വിൽക്കുന്ന കടയാണിത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. സിറ്റിയിൽ നിന്നും മീഞ്ചന്ത സ്റ്റേഷനിൽ നിന്നും ഫയർ എഞ്ചിൻ എത്തിച്ച് അരമണിക്കൂറിനകം തീ പൂർണമായും കെടുത്തി. കത്തി നശിച്ചതിൽ അധികവും പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളാണ്. തീപിടുത്ത കാരണം അറിവായിട്ടില്ല. ഫയര്‍ഫോഴ്സ് ഇവിടെയെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഇന്ന് അധികൃതര്‍ കൈമാറും.

ഈ കടയ്ക്ക് മുകളില്‍ തുണിക്കടയാണ് പ്രവര്‍ത്തിച്ച് വന്നത്. ഇങ്ങോട്ട് തീപടരുന്നത് മുമ്പ് തീയണയ്ക്കാനായത് വലിയ നഷ്ടം ഒഴിവാക്കി

 

 

ആരാണ് ആഡംബര ജീവിതം നയിക്കാനാഗ്രഹിക്കാത്തത്. അതിനു മനുഷ്യനെന്നോ മൃഗമെന്നോ ഇല്ല…………….

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം