തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസ് തനിക്കെതിരെയുള്ള രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്.

കേസുമായി യാതൊരു ബന്ധവുമില്ല. പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ട്. തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമാണെന്നും കുമ്മനം പറഞ്ഞു.
പ്ലാസ്റ്റിക്കിനെതിരായി പ്രകൃതി ദത്ത ഉത്പന്നം നിര്‍മിക്കുന്ന സംരംഭത്തെ മാത്രമാണ് പ്രോത്സാഹിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് എടുത്തപ്പോള്‍ പോലും തന്നോടും ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല.
രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോഴും നടത്തുന്നു. പരാതിക്കാരനെ ഒരു ഉപകരണമാക്കി മാറ്റിയതാണോ എന്ന് സംശയം ഉണ്ടെന്നും കുമ്മനം പറഞ്ഞു.
പാലക്കാട് പ്രവർത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവർ തട്ടിപ്പ് നടത്തിയത്.
പലപ്പോഴായി ഹരികൃഷ്ണനിൽ നിന്ന് 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ആറന്മുള പൊലീസാണ് കേസെടുത്തത്.
കേസിൽ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വിജയനും, മൂന്നാം പ്രതി സേവ്യറുമാണ്.
News from our Regional Network
RELATED NEWS
English summary: Financial fraud case; Kummanam Rajasekharan says it is a political move against him