കോഴിക്കോട് : സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നു० പതിനായിരം രൂപ മുതൽ അര ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നുവെന്നും ആഗസ്ത് 15നകം അപേക്ഷക്കണമെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണത്തിലെ വസ്തുതയെന്ത്?

ആരൊക്കെയാണ് ഈ ധനസഹായത്തിന് അർഹരെന്ന് അറിയാം?.സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വഴി 10,000/രൂപ മുതൽ 50,000/രൂപ വരെ നൽകുന്നു എന്നത് വസ്തുതയാണ്.
ഹൃദയം ശസ്ത്രക്രിയ കഴിഞ്ഞവർ, ഡയാലിസിസ് നടത്തുന്ന വൃക്കയോഗികൾ ,ഗുരുതരമായകരൾ രോഗികൾ, കാൻസർ ബാധിതർ ,തുടങ്ങി വിവിധ രോഗാവസ്ഥയിൽ ഉള്ളവർക്കും, കൂടാതെ ആക്സിഡന്റ് പറ്റി അംഗവൈകല്യം സംഭവിച്ചവർക്കും, കടക്കെണിയിലായി മരിച്ചവരുടെ പ്രായ പൂർത്തിയാകാത്ത മക്കൾ, പ്രകൃതിക്ഷോഭത്തിൽ വീടും ഭൂമിയും നഷ്ടമായവർ എന്നിവരാണ് സഹായത്തിന് അർഹർ.
ഇതിന്റെ അപേക്ഷ സമർപ്പിക്കേണ്ടത് സഹകരണ സംഘങ്ങൾ വഴിയാണ്.
അപേക്ഷകർ ഏതെങ്കിലും ഒരു സഹകരണ സംഘത്തിൽ മെമ്പറായിരിക്കണം. ഇത് സംബന്ധിച്ച് സഹകരണവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ട്രൂവിഷന്‍ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
www.corparation.kerala.gov.in എന്ന വെബ്സൈറ്റിൽ ഇതിന്റെ നിർദേശങ്ങളും അപേക്ഷ ഫോറങ്ങളും ലഭ്യമാണ്.
അപേക്ഷയോടൊപ്പം വരുമാനസർട്ടിഫിക്കറ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ/ആധാർ കാർഡ്, ഡോക്ടറുടെ സർട്ടിഫിക്കേറ്റ്, അവകാശികളാണെങ്കിൽ അവകാശ സർട്ടിഫിക്കറ്റ് എന്നിവ കൂടെ ഹാജരാക്കേണ്ടതാണ്.
മെമ്പർഷിപ്പുള്ള സംഘത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഓരോ സമിതികളും ഇത് പരിശോധിച്ചു നിജസ്ഥിതി വ്യക്തമാക്കും.
അതിനുശേഷം ആ സംഘം ചീഫ് എക്സിക്യൂട്ടീവിന്റെ സാക്ഷ്യപത്രം വഴി താലൂക് അസിസ്റ്റന്റ് രജിസ്റ്റാർക്കു കൈമാറും.
ശേഷം നിയോഗിച്ചിട്ടുള്ള യുണിറ്റ് ഇൻസ്പെക്ടർ സ്ഥലത്ത് വന്ന് നിജസ്ഥിതി പരിശോധിക്കും അതിനു ശേഷം സഹകരണസംഘം അസിസ്റ്റന്റ് റെജിസ്ട്രർ ജില്ല സഹകരണ സംഘം ജോയിൻ രെജിസ്ട്രാർക്ക് ഈ പേപ്പർ കൈമാറുകയും ചെയ്യും.
ശേഷം അവരുടെ അഭിപ്രായം പ്രകടനം നടത്തി സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് അയച്ചു കൊടുക്കും.
അതിന് ശേഷം സംസ്ഥാന സഹകരണവകുപ്പ് മന്ത്രിയും ഗവണ്മെന്റ് സെക്രട്ടറിയും അടങ്ങിയ ഉന്നതതല സമിതിയാണ് അപേക്ഷകന്റെ അർഹതയും മാനദണ്ഡങ്ങളും പരിശോധിച്ച് നൽകേണ്ട തുകയും നിശ്ചയിക്കുന്നത്.
സാമ്പത്തിക സഹായമായി പരമാവധി 50000 തുക വരെ ലഭിക്കുന്നതാണ്. പ്രസ്തുത ചെക്ക് സഹകരണ സംഘം വഴിയാണ് ലഭിക്കുക.
കോ -മെംബേർസ് റിലീഫ് ഫണ്ടിൽ നിന്നും ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി ഈ മാസം 15 ആണെന്നാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.
എന്നാൽ ഇത് ഒരു തുടർച്ച സ്വഭാവമുള്ള പദ്ധതി ആയതിനാൽ അർഹരായ അംഗങ്ങൾക്ക് ഏത് സമയത്തും ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കേരളത്തിലെ ജനസംഖ്യയോളം വരുന്ന അംഗങ്ങൾ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ മെമ്പർമാർ ആയിട്ടുണ്ട് എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ മെംബേർസ് റിലീഫ് ഫണ്ടിൽ നിന്നും ആനുകൂല്യത്തിന് അർഹരായ ആളുകൾക്ക് ഈ ഒരു ദുരന്ത സാഹചര്യത്തിൽ അപേക്ഷിക്കാവുന്നതാണ്.