Categories
Talks and Topics

ഒടുവില്‍ സജ്നയുടെ കണ്ണീർ ബിരിയാണി; ഔദാര്യം കിട്ടുന്നവർ അതിജീവന ശേഷി കാണിച്ചാൽ

ന്മ മരങ്ങളെയും അവരെ പിന്തുണച്ച് മറ്റുള്ളവരെ സഹായിക്കുന്ന മഹാമനസ്ക്കരെയും നമുക്ക് ഏറെ അറിയാം എന്നാൽ ഔദാര്യം ലഭിക്കുന്നവർ എന്നും കണ്ണീരൊലിപ്പിച്ച് വാലാട്ടി നിന്നോണം. അവർ ഇത്തിരി അതിജീവന ശേഷി കാണിച്ചാൽ പിന്നെ എന്ത് സംഭവിക്കും? ഈ ആൾക്കൂട്ട മനഃശാസ്ത്രം തുറന്ന് കാട്ടുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ഷിജു ആർ……,.ഷിജുവിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. അല്ല ! എൻ്റെ പൊന്നു ചങ്ങായ്മാരെ ഞാൻ അറിയാഞ്ഞിട്ടു ചോദിക്കുകയാണ്! നിങ്ങൾക്കൊക്കെ എന്തിൻ്റെ കേടാണ് ?

സജ്ന ഷാജിയുടെ ഒരു സ്വകാര്യ ടെലിഫോൺ സംഭാഷണത്തിൻ്റെ ടേപ്പു വന്നതോടെ അവരെ തോളേറ്റി നടന്ന വലിയൊരു വിഭാഗം അവർക്കെതിരെ തെറിയും കൊലവിളിയും അധിക്ഷേപവുമായി അരങ്ങ് തകർക്കുന്നുണ്ട്. കണ്ടില്ലേ , കണ്ടില്ലേ എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഗുണദോഷിക്കലുകൾ എനിക്കും വന്നു.

ശരിക്കും എന്തായിരുന്നു നടന്നത് ?

തൻ്റെ തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചിലർക്കെതിരെ ലൈവിൽ വന്നു. തൻ്റെ തൊഴിലായ ബിരിയാണി വില്പന സുഗമമായി നടത്താൻ സഹായിക്കണമെന്ന ആ വീഡിയോ വൈറലായി.

അവരെ പിന്തുണച്ചു കൊണ്ട് പലരും രംഗത്ത് വന്നു. ശൈലജ ടീച്ചർ, നടൻ ജയസൂര്യ, ട്രാൻസ് ജൻഡർ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് തുടങ്ങി പലരും അവർക്ക് പല വിധ സഹായം വാഗ്ദാനം ചെയ്തു.

ആ വ്യക്തി നിങ്ങളോട് സംഭാവന ചോദിച്ചോ ? ഞാൻ കണ്ടില്ല. ഏതോ ചാരിറ്റി ചങ്ങാതിമാർ ഈ വിസിബിലിറ്റി ഉപയോഗിച്ച് അവർക്ക് കാശുണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞതിൻ്റെയോ കാശു കൊടുത്തതിൻ്റെയോ ഒക്കെ ചർച്ചയാണ് ഇപ്പറഞ്ഞ ഓഡിയോ.

ഒരു വീട് എന്ന തൻ്റെ ആഗ്രഹത്തെക്കുറിച്ചൊക്കെ പറയുന്നുണ്ട്. ഇതു പോലൊരു അരക്ഷിതത്വത്തിൽ നിന്ന് പൊരുതി നിൽക്കുന്ന ഒരു വ്യക്തി അങ്ങനൊരു സാദ്ധ്യത കണ്ടാൽ അതിനെപ്പറ്റി ചർച്ച ചെയ്യരുതെന്നാണോ ?

ഒന്നുകിൽ സ്നേഹം നടിച്ചു നക്കിക്കൊല്ലും അല്ലെങ്കിൽ വെറുത്ത് ഞെക്കിക്കൊല്ലും എന്നതാണ് നമ്മുടെ വിചിത്രമായ ആൾക്കൂട്ട മനഃശാസ്ത്രം. പറയാതെ കുറെ ഔദാര്യം എടുത്ത് വീശും. അത് കിട്ടുന്നവർ കണ്ണീരൊലിപ്പിച്ച് വാലാട്ടി നിന്നോണം. അവർ ഇത്തിരി അതിജീവന ശേഷി കാണിച്ചാൽ പിന്നെ തെറിവിളിയായി , ഭീഷണിയായി.

ഹനാൻ്റ മീൻ കച്ചോടം, സി.കെ. ജാനുവിൻ്റെ കാറ് , ജിഷയുടെ അമ്മയുടെ സാരിയും ബ്ലൗസും എന്നീ ധാർമ്മിക രോഷങ്ങൾക്ക് ശേഷം ഈ ഉത്സാഹക്കമ്മറ്റിക്ക് വീണുകിട്ടിയ ധാർമ്മിക രോഷ പ്രകടനാവസരമാണ് സജ്നയുടെ ബിരിയാണി. നിർത്തി പോയീനെടോ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Finally Sajna's tear biryani; If the recipients of generosity show resilience

NEWS ROUND UP