ഭയപ്പെടേണ്ട ഞാന്‍ മരിച്ചിട്ടില്ല ; ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട് സംവിധായകന്‍ ജോസ് തോമസ്

Loading...

ഭയപ്പെടേണ്ട ഞാന്‍ മരിച്ചിട്ടില്ല , ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട് സംവിധായകന്‍ ജോസ് തോമസ്. ജോസ് തോമസ് എന്ന പേരില്‍ പ്രചരിക്കുന്ന മരണവാര്‍ത്തയിലെ വ്യക്തി താനല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ജോസ് തോമസ്.

കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തില്‍ മാധ്യമപ്രവർത്തകനും നാടക, ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (58) അന്തരിച്ചിരുന്നു. എന്നാല്‍ അന്തരിച്ചയാള്‍ സംവിധായകന്‍ ജോസ് തോമസാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹം വിശദീകരണം നൽകിയത്.

മരണവാര്‍ത്ത ടിവിയില്‍ കണ്ടതോടെയാണ് പലരും ഇത് സംവിധായകന്‍ ജോസ് തോമസ് ആണെന്ന് തെറ്റിദ്ധരിച്ച് തന്റെ കുടുംബത്തെ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്ത കണ്ട് ഭയപ്പെട്ട് വിളിക്കാതിരുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ലൈവില്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ ടെലിവിഷന്‍ ചാനലുകളില്‍ ജോസ് തോമസ് എന്നൊരാള്‍ വാഹനാപകടത്തില്‍ മരിച്ചതായികണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു.

എന്റെ സഹോദരങ്ങള്‍ പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകള്‍ക്കാണ് ഈ വിഡിയോ.

ചലച്ചിത്ര പ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്.അടിവാരം, മാട്ടുപ്പെട്ടി മച്ചാന്‍, മീനാക്ഷി കല്യാണം, ഉദയപുരം സുല്‍ത്താന്‍ മായാമോഹിനി, ശൃംഗാരവേലന്‍, സ്വര്‍ണക്കടുവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം