ഫാത്തിമാ ഹന്ന പറക്കും രാജ്യ തലസ്ഥാനത്തേക്ക് എന്തിനെന്ന് അറിയാം

Loading...

കോഴിക്കോട്: കക്കോടിക്കിരി മിടുക്കി-ഫാത്തിമാ ഹന്ന പറക്കും രാജ്യ തലസ്ഥാനത്തേക്ക് എന്തിനെന്ന് അറിയാം .. ഇന്ത്യയുടെ പ്രഥമ പൗരനെ നേരിട്ടുകാണാനും സംവദിക്കാനുമുള്ള സുവർണാവസരം കൈവന്നതിന്റെ അഭിമാനത്തിലാണ് കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ സയൻസ് വിദ്യാർഥിനി ഫാത്തിമാ ഹന്ന.

കേരള ന്യൂനപക്ഷ ക്ഷേമവകുപ്പ്‌ സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും നടത്തിയ ക്യാമ്പിൽ നിന്നാണ് “എക്സ്പ്ലോർ ഇന്ത്യാ’ പ്രോഗ്രാമിലേക്ക് ജില്ലയിൽനിന്ന് ഫാത്തിമാ ഹന്ന തെരഞ്ഞെടുക്കപ്പെട്ടത്.

നവംബർ 11 മുതൽ 18 വരെയുള്ള ഡൽഹി യാത്രകളിൽ രാഷ്ട്രപതിഭവനുപുറമെ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളും യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദർശിക്കും.

എസ്‌എസ്‌എൽസിക്ക്‌ ഫുൾ എപ്ലസ് നേടിയ ഹന്ന ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാർ ജേതാവാണ്‌. പ്രവാസിസംഘം ഏരിയാ കമ്മിറ്റി അംഗം ചേളന്നൂർ പാലത്ത് പള്ളിപ്പൊയിൽ പാറപ്പുറത്ത് മുഹമ്മദിന്റെയും – നസീമയുടെയും മകളാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം