വയനാട്ടില്‍ വിഷമദ്യം കഴിച്ച് പിതാവും മകനും ബന്ധുവും മരിച്ചു

മാനന്തവാടി:വയനാട്ടില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ കുഴഞ്ഞുവീണു മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78)മകന്‍ പ്രമോദ് (35) ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് തിഗിനായി മരിച്ചത്. വ്യാഴാഴ്ചയാണ് മറ്റ് രണ്ടു പേരും മരിച്ചത്. വീട്ടില്‍ നിന്നും മദ്യം കഴിച്ച തിഗിനായിയെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴിയാണ് മരിച്ചത്.മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‌ട്ടത്തിന് അയച്ചിരിക്കുകയാണ്.

പിന്നീട് അടുക്കളയില്‍ കണ്ട മദ്യം തിഗിനായുടെ മകന്‍ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഴഞ്ഞു വീണ ഇവരെ മാനന്തവാടിയിലുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. പ്രമോദ് ആശുപത്രിയിലേക്ക് പോകുവഴിയും പ്രസാദ് ആശുപത്രിയിലെത്തിയ ഉടനെയുമാണ് മരിച്ചത്.

സംഭവമറിഞ്ഞ് പൊലീസും എക്‌സൈസ് അധികൃതരും സ്ഥലത്തെത്തി. തമിഴ്‌നാട് നിര്‍മ്മിത മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ കുട്ടികളുടെ രോഗത്തിനും മറ്റും ചരട് കെട്ടിക്കൊടുക്കുന്ന ശീലം തിഗിനായിക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആവശ്യത്തിനായി എത്തിയവര്‍ നല്‍കിയ മദ്യമാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം