നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍

Loading...

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്ത് വരുന്നത് ക്രൂര പീഡനത്തിന്റെ കഥ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസറ്റ് ചെയ്തു. എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പൊലീസിന് നല്‍കിയ മൊഴി. ഇതിനിടെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൂട്ടിരിക്കാനെത്തിയ പിതാവ് സ്വന്തം മകളെ ആശുപത്രിയില്‍ വച്ചും പീഡനത്തിനിരയാക്കിയത്. കമ്ബംമെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം