മരുന്നെന്ന്‍ പറഞ്ഞു ഉറക്കഗുളിക നല്‍കി മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

Loading...

റക്ക ഗുളിക നൽകി 19 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ബംഗളൂരു ഹാരലൂർ സ്വദേശിയായ 40 കാരനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.

പിതാവിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്ന പെൺകുട്ടി രാസലായിനി കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ രണ്ടാനമ്മയുടെ അറിവോടെയായിരുന്നു പീഡനം നടന്നതെന്നാണ് വിവരം.

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടന്നത്. ജലദോഷവും ചുമയും ഉണ്ടായിരുന്നതിനാൽ പെൺകുട്ടി പിതാവിനോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു.

ജലദോഷത്തിനുള്ള ഗുളികയാണെന്നു പറഞ്ഞ് പിതാവ് നൽകിയത് ഉറക്ക ഗുളികയായിരുന്നു. ഇത് കഴിച്ച് പെൺകുട്ടി ഉറങ്ങിപ്പോവുകയായിരുന്നു. ഈ സമയമാണ് പിതാവ് കുട്ടിയെ ആക്രമിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

പിറ്റേദിവസം രാവിലെ തന്റെ കൂടെ കട്ടിലിൽ പിതാവ് കിടക്കുന്നത് കണ്ടപ്പോഴാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി മനസിലാക്കുന്നത്. രണ്ടാനമ്മയോട് കാര്യം പറഞ്ഞെങ്കിലും ഇക്കാര്യം ആരോടും പറയാതെ മറച്ചുവയ്ക്കാനാണ് രണ്ടാനമ്മ ശ്രമിച്ചത്.

ഇതോടെയാണ് കുളിമുറി വൃത്തിയാക്കുന്ന രാസലായിനി കുടിച്ച് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിട്ടായിരുന്നു ആത്മഹത്യാശ്രമം. വിവരമറിഞ്ഞെത്തിയ പൊലീസുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പിതാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ രണ്ടാനമ്മയുടെ പങ്ക് വിശദമായി അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം