കണ്ണൂര്‍ കൊട്ടിയൂരിൽ അച്ഛനെയും മകനെയും കുത്തി പരിക്കേൽപ്പിച്ചു

Loading...

കണ്ണൂർ : കൊട്ടിയൂരിൽ അയൽവാസിയുടെ ആക്രമണത്തിൽ അച്ഛനും മകനും  കുത്തേറ്റു.  കൊട്ടിയൂർ ചപ്പമല അട്ടിക്കളത്ത് ചക്കാലപ്പറമ്പിൽ സുരേന്ദ്രൻ,മകൻ അതുൽ എന്നിവർക്കാണ് കുത്തേറ്റത്.

ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അയൽവാസിയായ മക്കോളിൽ സനോഷാണ് ഇരുവരെയും ആക്രമിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ഞായറാഴ്ച വൈകിട്ടാണ് സംഭവം. വാക്ക് തർക്കമാണ് അക്രമത്തിന് തുടക്കമെന്നാണ് പറയുന്നത്..വൈകിട്ട് ബൈക്കിലെത്തിയ സനോഷ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇരുവരെയും കുത്തുകയായിരുന്നു.

കേളകം സിഐ പി.വി രാജൻ അന്വേഷണമാരംഭിച്ചു.സനോഷ് ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.  വാക്ക് തർക്കത്തിനൊടുവിൽ സനോഷ് ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം