അധ്യാപക യോഗ്യത പരീക്ഷകളിൽ സമാനതകളില്ലാത്ത നേട്ടവുമായി ഫാറൂഖ് ട്രൈനിംഗ് കോളേജ്

Loading...

 

കോഴിക്കോട്:  അധ്യാപക യോഗ്യത പരീക്ഷകളിൽ സമാനതകളില്ലാത്ത നേട്ടവുമായി ഫാറൂഖ് ട്രൈനിംഗ് കോളേജ്2019 ൽ കോഴ്സ് പൂർത്തിയാക്കി പടിയിറങ്ങുന്നവരിൽ 95 % ഓളം പേരും കെ- ടെറ്റ് / സെറ്റ് / നെറ്റ് യോഗ്യത നേടി

2017- 2019 അക്കാദമിക വർഷത്തിലെ ബി.എഡ്. വിദ്യാർത്ഥികളിൽ പരീക്ഷയെഴുതിയ 95% ഓളം വിദ്യാർത്ഥികൾ കെ ടെറ്റ് യോഗ്യത നേടി. വിദ്യാർത്ഥികൾ നേടിയ ഈ വിജയം സമാനതകളില്ലാത്തതാണ്. കോളേജ് നൽകിയ തീവ്ര പരിശീലനവും വിദ്യാർത്ഥികളുടെ പരിശ്രമവുമാണ് ഈ വിജയത്തിനു പിന്നിൽ.
നെറ്റ്, സെറ്റ്, സി- ടെറ്റ് പരീക്ഷകളിലും വിദ്യാർത്ഥികൾ മികച്ച വിജയം നേടിയിരുന്നു.

ഫാറൂഖ് ട്രൈനിംഗ് കോളേജിലെ ബി.എഡ്. ദ്വിവത്സര കോഴ്സിനൊപ്പം വിവിധ അദ്ധ്യാപക യോഗ്യതാ പരീക്ഷ വിജയിച്ച വിദ്യാർത്ഥികളെ കോളേജ് അധ്യാപകരും മാനേജുമെന്റും അനുമോദിച്ചു.ഈ ഏപ്രിലിൽ അവസാനസെമസ്റ്റർ പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിsയിൽ പരീക്ഷയെഴുതിയവരിൽ 95 ശതമാനം വിദ്യാർത്ഥികളും വിവിധ അധ്യാപക യോഗ്യത നേടിയെന്നത് വലിയ അഭിമാനമാണെന്ന് പ്രിൻസിപ്പൽ ഡോ.സി.എ.ജവഹർ പറഞ്ഞു. കെ. ടെറ്റ് യോഗ്യത നേടിയ83 വിദ്യാർത്ഥികളിൽ 17 പേർ സെറ്റ് യോഗ്യതയും 6 പേർ നെറ്റ് – ജെ.ആർ.എഫ്. യോഗ്യതയും കരസ്ഥമാക്കി.

കോളേജ് ഡേയോടനുബന്ധിച്ച് നടന്ന അനുമോദന യോഗം റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ.മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു.
ട്രൈനിംഗ് കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് യൂനുസ് അവാർഡുകൾ വിതരണം ചെയ്തു.
യൂണിയൻ ചെയർമാൻ കബാബ് ബീരാൻ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഡോ.സി.എ.ജവഹർ കോളേജിന്റെ പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി മുഹമ്മദ് അൻസാർ യൂണിയൻ റിപ്പോർട്ടും അവതരിപ്പിച്ചു.

ഫാറൂഖ് ട്രൈനിംഗ് കോളേജ് പൂർവ വിദ്യാർത്ഥി അക്ബർ ഒതുക്കുങ്ങൽ തയ്യാറാക്കിയ കോളേജ് ഗീതത്തിന്റെ ഓഡിയോ റിലീസിംഗ് പ്രിൻസിപ്പൽ സി.എ.ജവഹർ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എസ്.മുഹമ്മദ് യൂനുസിന് നൽകി നിർവ്വഹിച്ചു
ചടങ്ങിൽ ഈ വർഷം വിരമിക്കുന്ന ഡോ.മുസ്തഫ ഫാറൂഖി, കക്കോവ് പി.പി.ടി.എം.എച്ച്.എസ്. ഹെഡ്മാസ്റ്റർ പി.കെ.അഹമ്മദ്, കരിങ്കല്ലായി ഗവ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ഹംസത്തലി എന്നിവർക്ക് യാത്രയയപ്പ് നൽകി.

മാപ്പിള കലാ അക്കാദമി അവാർഡ് ജേതാവ് ഡോ.മുഹമ്മദ് സലീം എടരിക്കോട്‌, കോളേജ് ഗീതം തയ്യാറാക്കിയ അക്ബർ ഒതുക്കുങ്ങൽ, ഗായിക ഫാരിഷ ഹുസൈൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
ഡോ.ടി.കെ. ഉമർ ഫാറൂഖ്, ഡോ.ജി. മനോജ് പ്രവീൺ, മുഹമ്മദ് ഷരീഫ് കെ. ഡോ. അനീസ്‌ മുഹമ്മദ്.സി. സംസാരിച്ചു.
ജനി വി.സ്വാഗതവും റിഷാദ് ടി. നന്ദിയും പ്രകാശിപ്പിച്ചു

 

 

പെൺ യുവ പോരാളിയെയാണ് ആലത്തൂർ പിടിച്ചടക്കിനായി UDF പോർക്കളത്തിലിറക്കുന്നത്…..വീഡിയോ കാണാം 

Loading...