ഫാറൂഖ്​ അബ്​ദുല്ലയെ പാര്‍ട്ടി പ്രതിനിധി സംഘം സന്ദര്‍ശിച്ചു

Loading...

ശ്രീനഗര്‍: ജമ്മു കശ്മീരി​​െന്‍റ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ സന്ദര്‍ശിച്ചു. ജമ്മു പ്രൊവിന്‍ഷ്യല്‍ പ്രസിഡന്‍റ്​ ദേവേന്ദര്‍ സിങ്​ റാണ, പാര്‍ട്ടി മുന്‍ എം.എല്‍.എമാര്‍ എന്നിവരടങ്ങിയ 15 അംഗ സംഘമാണ്​ ശ്രീനഗറിലെ അദ്ദേഹത്തി​​െന്‍റ വസതിയിലെത്തി ഫാറൂഖ്​ അബ്​ദുല്ലയെ സന്ദര്‍ശിച്ചത്​.

ജമ്മുകശ്​മീരി​​െന്‍റ അഖണ്ഡതയും മതസൗഹാര്‍ദ്ദവും ഒരുമയും നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന്​​ നാഷണല്‍ കോണ്‍ഫറന്‍സ്​ നേതാക്കള്‍ അറിയിച്ചു. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങളും അവകാശങ്ങളും അധികാരങ്ങളും വീണ്ടെടുക്കാനും സംരക്ഷിക്കാനും പേരാടുമെന്നും അവര്‍ പറഞ്ഞു.

ഫാറൂഖ്​ അബ്​ദുല്ലയുടെ മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ ഉമര്‍ അബ്ദുള്ളയെയും സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇരുനേതാക്കളെയും കാണാന്‍ പാര്‍ട്ടി പ്രതിനിധി സംഘത്തിന്​ അനുമതി നല്‍കിയത്.

81-കാരനായ ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തി​​െന്‍റ ശ്രീനഗറിലെ വസതിയില​ും ഉമര്‍ അബ്ദുള്ളയെ ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം