ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ: നടപടി ആവിശ്യവുമായി കര്‍ഷകസംഘം

Loading...

ഇടുക്കി :  ഇടുക്കി ജില്ലയിലെ കർഷക ആത്മഹത്യയ്ക്ക് കാരണക്കാരായ  പൊതുമേഖലാ ബാങ്കുകൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർശന നടപടി സ്വീകരിക്കണമെന്ന‌് കർഷകസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രളയ ദുരന്തത്തെത്തുടർന്ന‌് സംസ്ഥാന സർക്കാർ ജപ്തി നടപടികൾക്ക് ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവ് തങ്ങൾക്ക് ബാധകമല്ല എന്ന നിലയിലാണ് പല  പൊതുമേഖലാ ബാങ്കുകളും പ്രവർത്തിക്കുന്നത്.

സർഫർസി നിയമം  കർഷകന്റെ  തൂക്കുകയറാക്കാൻ  ബാങ്കുകളെ അനുവദിക്കരുത‌്. ഇടുക്കിയിൽ കർഷക ആത്മഹത്യക്കുകാരണമായ ജപ്തി നടപടികൾ കാർഷിക കടത്തെത്തുടർന്നല്ല. വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലും ബാങ്കുകൾ ഇത്തരം നടപടികൾ എടുക്കുന്നുണ്ട്.

സർഫർസി നിയമം ഉപയോഗിച്ചുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കാൻ ബാങ്കുകൾക്ക് അടിയന്തരനിർദേശം നബാർഡ് നൽകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.  പ്രസിഡന്റ‌് കോലിയക്കോട് കൃഷ്ണൻനായർ അധ്യക്ഷനായി. സെക്രട്ടറി കെ വി രാമകൃഷ്ണൻ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം