ദില്ലി: കേന്ദ്രസർക്കാരുമായി ചര്‍ച്ചകള്‍ തുടരാമെന്ന് കര്‍ഷക സംഘടനകള്‍. സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്.

പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രാന്തി ദിനത്തിൽ ബില്ലുകൾ കത്തിക്കും. ജനുവരി 18ന് വനിതാ കർഷകര പങ്കെടുപ്പിച്ച് മഹിളാ കിസാൻ ദിനമായി ആചരിക്കാനും തീരുമാനിച്ചു.
അതേസമയം കാർഷിക നിയമങ്ങളെ അനുകൂലിച്ച് ഹരിയാന മുഖ്യമന്ത്രി കർണ്ണാലിൽ സംഘടിപ്പിക്കാനിരുന്ന കിസാൻ മഹാപഞ്ചായത്ത് റദ്ദാക്കി.
പരിപാടി സ്ഥലത്തേക്ക് കർഷകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെയാണിത്. വേദിയിലേക്ക് പാഞ്ഞ് എത്തിയ കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശി. പിന്നാലെ കണ്ണീർവാതകവും ജലപീരങ്കിയും.
ഒന്നരമണിക്കൂറോളം ഗ്രാമത്തിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടി. മഹാപഞ്ചായത്ത് വേദി ഒരു സംഘമാളുകൾ അടിച്ച് തകർത്തു. തുടർന്ന് പരിപാടി റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൂടുതൽ പ്രതിഷേധം ഭയന്നാണ് ഖട്ടാറിന്റെ പിൻമാറ്റം. എന്നാല്‍ ആക്രമണം നടത്തിയത് കർഷകരാണെന്ന് കരുതുന്നില്ല. കോൺഗ്രസും ഇടതുപാർട്ടികളുമാണ് ആക്രമണത്തിന് പിന്നിലെന്ന് മനോഹർ ലാൽ ഖട്ടാർ പറഞ്ഞു
News from our Regional Network
English summary:
Farmers' organizations say talks with central government will continue