റേഷന്‍ കടകളില്‍ “നാല്‍പ്പത് കിലോ പുഴുങ്ങലരിയും 500ഗ്രാം ഡാല്‍ഡയും സാമ്പാര്‍ പൊടിയും” വ്യാജ വാര്‍ത്തയെന്ന് മന്ത്രി പി തിലോത്തമന്‍

Loading...

കോഴിക്കോട് : റേഷന്‍ കടകള്‍ വഴി നാല്‍പ്പത് കിലോ പുഴുങ്ങലരിയും 500ഗ്രാം ഡാല്‍ഡയും സാമ്പാര്‍ പൊടിയുംഉള്‍പ്പെടെ പതിനെട്ട് ഇനം ഭക്ഷ്യ വസ്തുക്കള്‍ ഏ പ്രില്‍ രണ്ടുമുതല്‍ സര്‍ക്കാര്‍ വിതരണം നടത്തുന്നു വെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ഇക്കാര്യം തന്‍റെ ശ്രെദ്ധയില്‍ പെട്ടതായും അന്വേഷണത്തിന്‌  നിര്‍ദ്ദേശം നല്‍കിയതായും സിവില്‍സപ്ലൈസ്‌ മന്ത്രി പി തിലോത്തമന്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു .

സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ തുറന്നു കാട്ടുന്ന ട്രൂവിഷന്‍ ന്യൂസ് ക്യാമ്പയിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ വാട്സ് ആപ് വഴി പ്രചരിപ്പിക്കപ്പെട്ട  ഈ വ്യാജ വാര്‍ത്തയുടെ  ഉറവിടം വിദേശ മൊബൈല്‍ഫോണ്‍ നമ്പര്‍ ആണെന്ന് വ്യക്തമായി .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണ ആശങ്കയില്‍ കഴിയുന്ന കേരളത്തില്‍ വലിയ തെറ്റിദ്ധാരണയാണ് ഇത് ഉണ്ടാക്കിയതെന്ന് വടകര സപ്ലൈ ഓഫീസര്‍ സജീവന്‍ പറഞ്ഞു . നൂറുകണക്കിന് ഫോണ്‍ വിളികളാണ് റേഷന്‍ കടകളിലേക്കും സിവില്‍സപ്ലൈസ്‌ ഓഫീസുകളിലേക്കും വന്നുകൊണ്ടിരിക്കുന്നത് .

തെറ്റായ വിവരം പ്രചരിപ്പിച്ച്  സര്‍ക്കാരിനെതിരെ ജന വികാരം ഉണ്ടാക്കാനും ഇത്തരം വ്യാജ വാര്‍ത്ത കളുടെ നിര്‍മ്മിതിക്ക് പിന്നിലുണ്ട് . എന്നാല്‍ ഇത് തിരിച്ചറിയാതെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ  വ്യാജ വാര്‍ത്ത  ഷേര്‍ ചെയ്താതായി കാണുന്നുണ്ട് .

 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത ഇങ്ങനെ …………..

 

കേരളാ ഗവണ്മെന്റ് പൊതുമരാമത്ത് ഫ്രീയായിട്ട് വിതരണം ചെയ്യുന്ന വസ്തുക്കള്‍ ഏഫ്രീല്‍ 2 ന് എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ് ബോണസായി കൊടുക്കുന്നു

40kg പുഴുങ്ങലരി
10 kg പഞ്ചസാര
3 Li എണ്ണ
500g ചായപ്പൊടി
5 kg ഗോതമ്പ്
10 kg മൈത
10kg പച്ചരി
500g ഡാല്‍ഡ
300 g കടുക്
300 g ഉലുവ
300 g ജീരകം
500 g പുളി
500 g ചെറിയുള്ളി
500 g വെള്ളുള്ളി
1500 g മുളക്
1500 g മല്ലി
500 g മഞ്ഞള്‍
500 സാമ്പാര്‍ പൊടി
ഒരോ ആയ്ചക്കും125 രുപയുടെ പച്ചക്കറി കൂപ്പണ്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം