ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’-ന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

Loading...

പ്രേക്ഷകര്‍ ഏറ്റവുമധികം ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’-ന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രം പ്രണയ ദിനമായ ഫെബ്രുവരി പതിനാലിന് തീയേറ്ററുകളില്‍ എത്തും. ഫഹദ് ഫാസില്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചത്.

നേരത്തെ ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ചിത്രം തീയേറ്ററിലെത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാന്‍സ്.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഒരു ചിത്രവുമായി എത്തുന്നത് എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്ബന് വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.

വിന്‍സെന്റ് വടക്കന്‍ ആണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അമല്‍ നീരദ്. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. സംഗീതം നവാഗതനായ ജാക്‌സണ്‍ വിജയനും നിര്‍വഹിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Feb14th Release #Trance

Posted by Fahadh Faasil on Thursday, January 16, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം