Categories
breakingnews

അർധസൈനികവിഭാഗങ്ങൾ സർക്കാരിൽനിന്ന‌് നേരിടുന്നത‌് കടുത്ത നീതികേട‌്

ന്യൂഡൽഹി : മാതൃരാജ്യത്തിന്റെ മാനവും സുരക്ഷയും കാക്കാൻ വീറോടെ പൊരുതുന്ന അർധസൈനികവിഭാഗങ്ങൾ സർക്കാരിൽനിന്ന‌് നേരിടുന്നത‌് കടുത്ത നീതികേട‌്. അതിർത്തിയിലും ഇതര സംഘർഷഭൂമികളിലും കൃത്യനിർവഹണത്തിനിടെ ജീവൻ ബലികൊടുക്കേണ്ടിവരുന്ന കേന്ദ്രസായുധ പൊലീസ‌് സേനാംഗങ്ങളുടെ ജീവിതം പരിതാപകരമായ അവസ്ഥയിലാണ‌്.

കേന്ദ്രസർക്കാരിന്റെ സിവിലിയൻ ജീവനക്കാർക്കുള്ള ചട്ടങ്ങളാണ‌് അർധസൈനികവിഭാഗങ്ങൾക്ക‌് ബാധകമാക്കിയിട്ടുള്ളത‌്. അതിനാൽ പ്രതിരോധസേനയുടെ  മൂന്ന‌് വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്ക‌് ലഭിക്കില്ല.

സൈനികർക്ക‌് 15 വർഷം ജോലി ചെയ‌്താൽ പെൻഷനും വിരമിച്ചശേഷം സാധാരണജോലികളിൽ പുനർനിയമനവും ലഭിക്കും. അർധസൈനികർ വിരമിച്ചശേഷം പുനരധിവാസത്തിനു വ്യക്തമായ ചട്ടങ്ങളില്ല.

അഞ്ച‌് ശതമാനം സംവരണം നൽകണമെന്ന‌് വ്യവസ്ഥയുണ്ടെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. മാത്രമല്ല, അർധസൈനികർ  57–60  വയസ്സ‌് വരെ ജോലി ചെയ്യണം. ദുഷ‌്കരമായ സാഹചര്യങ്ങളിൽ ഈ പ്രായംവരെ ജോലിചെയ്യുന്നത‌് മിക്കവാറും അസാധ്യമാണ‌്.

20 വർഷം സർവീസ‌് പൂർത്തീകരിച്ച‌് മിക്കവരും വിരമിക്കുന്നു. ഇതോടെ പല ആനുകൂല്യങ്ങളും കിട്ടാതെപോകുന്നു.ദന്തേവാഡയിൽ 2010ലുണ്ടായ നക‌്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 76 സിആർപിഎഫ‌് ജവാന്മാരുടെ ആശ്രിതർക്കോ 2001ലെ പാർലമെന്റ‌് ഭീകരാക്രമണത്തെ ജീവൻനൽകി ചെറുത്ത ജവാന്മാരുടെ കുടുംബാംഗങ്ങൾക്കോ ഇതുവരെ ജോലി നൽകിയിട്ടില്ല.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP