എന്തിനാണീശോ ഈ മാലഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്…. നെമ്പരമായി റിജോഷിന്റെ സഹോദരന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

Loading...

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയിലെ പുത്തടി മുല്ലൂര്‍റിജോഷിന്റെ കൊലപാതകവും പിന്നാലെ പിഞ്ചോമനയായ മകളുടെ വിഷം ഉള്ളില്‍ ചെന്നുള്ള മരണവും നാട്ടുകാരില്‍ ഞെട്ടലുണ്ടാക്കുകയാണ്. റിജോഷിന്റെ മൂന്നുമക്കളില്‍ ഇളയ കുഞ്ഞായ ജൊവാനയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ അമ്മയുടേയും റിസോര്‍ട്ട് മാനേജര്‍ വസീമിന്റേയും കൂടെയാണ് കണ്ടെത്തിയത്.

ഒന്നുമറിയാതെ മരണത്തിന് കീഴടങ്ങേണ്ടി വന്ന പിഞ്ചുകുഞ്ഞിനെ ഓര്‍ത്ത് തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. ഇതിനിടെയാണ് റിജോഷിന്റെ സഹോദരനായ ഫാ.വിജോഷ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയുടേയും കണ്ണുനിറയ്ക്കുന്നത്.

എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തതെന്ന് വിജോഷ് തന്റെ കുറിപ്പില്‍ ചോദിക്കുന്നു. എന്റെ ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു സംരക്ഷണമായി, ഓര്‍മ്മപ്പെടുത്തലായി, അത്ര മതിയെന്നും വിജോഷ് കുറിപ്പില്‍ പറയുന്നു. തന്റെ പ്രിയപ്പെട്ട പാവയുമായി ചിരിച്ചുനില്‍ക്കുന്ന കുഞ്ഞിന്റെ ചിത്രത്തോടൊപ്പമാണ് വിജോഷ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിസോര്‍ട്ടിലെ ജോലിക്കാരനായിരുന്ന റിജോഷിനെ കൊലപ്പെടുത്തി ഭാര്യ ലിജിയും റിസോര്‍ട്ട് മാനേജര്‍ വസീമും മുംബൈയിലേക്ക് കടക്കുകയായിരുന്നു. ഇരുവരും റിജോഷിന്റെ കൊലപാതകത്തില്‍ പോലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ലിജിയ്ക്കും റിജോഷിനും ജൊവാനയെ കൂടാതെ രണ്ടു കുഞ്ഞുങ്ങള്‍ കൂടിയുണ്ട്.

 

ഫാ.വിജോഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ 

😭😭😭😭😭😭
കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്…. നല്ല പൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് ട്ടോ! ഇനി ഒന്നു മാത്രമേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തിൽ നിന്ന് നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവൾ പൂക്കുമ്പോൾ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓർക്കണേ… നിന്നെയും നിന്റെ പപ്പയേയും ഓർത്ത് ചങ്കുപിടക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതിൽ നിന്റെ വല്ല്യചാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ. മോളേ, എന്തൊക്കെ എഴുതിപിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസാക്ഷികുത്താണ്. “ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്, അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തവരോട്,” എന്ന അപേക്ഷയോടെ പെങ്ങളെ അതിരുവിട്ട് സ്നേഹിക്കുന്ന ഒരു ആങ്ങള.
ഒന്നു കൂടെ എന്റെ ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരംക്ഷണമായി, ഓർമ്മപ്പെടുത്തലായി, അത്ര മതി.
By Fr Taison

 

😭😭😭😭😭😭കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലഖ കുഞ്ഞിനെ…

Posted by Vijosh Mulloor on Sunday, November 10, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം