പുതിയ സംവിധാനവുമായി ഫെയ്‌സ് ബുക്ക്

Loading...

പയോക്താക്കള്‍ക്കായി പുതിയ സംവിധാനവുമായാണ് ഫെയ്‌സ് ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ് ബുക്ക് ഫോട്ടോസ് ഇനി ഗൂഗിളിലും കാണുവാന്‍ സാധിക്കും. അടുത്ത വര്‍ഷം മുതല്‍ സേവനം ആഗോളതലത്തില്‍ ലഭ്യമായിത്തുടങ്ങും.

ഉപയോക്താക്കള്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസിലേക്കും ആഡ് ചെയ്യാന്‍ കഴിയുന്ന പുതിയ ടൂള്‍ പരീക്ഷണാടിസ്ഥാനം അയര്‍ലണ്ടിലാണ് നടപ്പാക്കുന്നത്.

ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ പോലുള്ള മുന്‍നിര ടെക് സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍ പ്രോജക്ടിന്റെ ഭാഗമായാണ് ഫെയ്‌സ് ബുക്ക് ഈ സംവിധാനം രംഗത്തെത്തിക്കുന്നത്.

വൈകാതെ ഈ സേവനങ്ങള്‍ വാട്‌സ് ആപ്പിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും വ്യാപിപ്പിക്കാനും ഫെയ്‌സ് ബുക്ക് ശ്രമിക്കുന്നുണ്ട്. സുരക്ഷിത ഡേറ്റ കൈമാറ്റത്തിന് ഒരു ഓപ്പണ്‍ സോഴ്സ്, സര്‍വീസ് ടു സര്‍വീസ് ഡാറ്റ പോര്‍ട്ടബിലിറ്റി പ്ലാറ്റ്‌ഫോം ആയി ഫെയ്‌സ് ബുക്കിനെ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം