ഫെയ്സ്ബുക്കിലൂടെ പ്രണയത്തിലായി…. 17കാരിയെ തേടി തമിഴ്നാട്ടില്‍നിന്ന് കാമുകന്‍, ഒടുവില്‍ സംഭവിച്ചത്

Loading...

എരുമേലി : 17 വയസ്സുകാരിയെ തേടി കാമുകനെത്തിയത് തമിഴ്‌നാട്ടില്‍നിന്ന്. സംഭവം എരുമേലിയില്‍.

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെത്തേടി കേരളത്തില്‍ എത്തിയത്.

കരിമ്പിന്‍തോട്  വനപാതയോരത്ത് സംശയകരമായികണ്ട ഇരുവരെയും നാട്ടുകാര്‍ കൈയ്യേടെ പിടികൂടിയപ്പേഴാണ് സത്യങ്ങള്‍ പുറത്തറിഞ്ഞത്. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

വെച്ചൂച്ചിറക്കാരിയായ പെണ്‍കുട്ടിയെതേടിയാണ് തിരുപ്പൂരില്‍ തുണിമില്‍ ഫാക്ടറി ജീവനക്കാരനായ കാമുകന്‍ എത്തിയത്.

പെണ്‍കുട്ടി പറഞ്ഞ പ്രകാരമാണ് കാമുകന്‍ എരുമേലിയിലെത്തിയത്. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു.

വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി. ഒടുവില്‍ കാമുകനെ മുന്നറിയിപ്പ് നല്‍കി നാട്ടിലേക്ക് തിരികെ അയച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം