ഫാദർ കുര്യാക്കോസിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

കൊച്ചി: ജലന്ധറിൽ മരിച്ച ഫാദർ കുര്യാക്കോസിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. കൊച്ചി വിമാനത്തവളത്തിൽ എത്തിച്ച മൃതദേഹം അവിടെ നിന്നും ആംബുലൻസിൽ ചേർത്തലയിലേക്ക് കൊണ്ടു പോയി. ചേർത്തല പള്ളിപ്പുറം ഫൊറോന പള്ളിയിൽ നാളെ ഉച്ചയ്ക്ക് 2.30-നാണ് ഫാദര്‍ കുര്യാക്കോസിന്‍റെ സംസ്കാരം.

അതേസമയം ഫാദര്‍ കുര്യാക്കോസിനെ ജലന്ധറിലെ വൈദികന്മാരും കന്യാസ്ത്രീകളും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ ജോസ് കുര്യൻ ആരോപിച്ചു.

വൈദികന്‍റെ മരണം കൊലപാതകമാണോ എന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വന്നാലേ അറിയാൻ കഴിയൂ. ഇതിനു ശേഷം സിബിഐ അന്വേഷണം വേണമോ എന്ന് കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും ജോസ് കുര്യന്‍ വ്യക്തമാക്കി.

Loading...