Categories
crime

കണ്ണില്ലാത്ത ക്രൂരത ; വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍  വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. ജാനകി (92) ആണ് കൊലപ്പെട്ടത്.

ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മൈൽ സ്വാമി (69) ആണ് പിടിയിലായത്. കുമ്പഴയ്ക്കടുത്ത് ചാലയിലാണ് വയോധിക താമസിച്ചിരുന്നത്

ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവർക്ക് സഹായിയെ നിർത്തിയത്. ഇന്നലെ അർദ്ധരാത്രിയോടെ പ്രതി വീട്ടിനകത്ത് കടന്ന് വയോധികയെ ആക്രമിച്ചുവെന്നാണ് വിവരം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

പ്രതി മയിൽസ്വാമിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീക്കൊപ്പം വീട്ടിൽ ഒപ്പം ഉണ്ടായിരുന്ന സഹായി ഭൂപതി പറഞ്ഞു.

രണ്ട് വർഷം മുമ്പാണ് അവസാനമായി ചികിത്സ നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

READALSO ; സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും കൊണ്ടുവരണം ; മോഷണകേസില്‍ മദ്രസ അധ്യാപകൻ പിടിയിൽ

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP