വശീകരിച്ച്‌ കിടപ്പറയിലെത്തിക്കും, 53കാരിയെ 20 തവണയും,​ 33 കാരിയെ 5 തവണയും പീഡനത്തിനിരയാക്കി

Loading...

ദുബായ്: സോഷ്യല്‍ മീഡിയയിലെ ഡേറ്റിംഗ് അപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ അപ്പാര്‍ട്ട്മെന്റിലെത്തിച്ച്‌ പീഡനത്തിനിരയാക്കിയ യുവാവിന് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. 32കാരനായ നൈജീരിയക്കാരനാണ് 33 വയസുകാരിയായ ഉക്രയിന്‍ സ്വദേശിയെ പീഡിപ്പിച്ച കേസില്‍ ആറുമാസം തടവ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി നിര്‍ദേശം നല്‍കി.

‘സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. എന്നെ ഒരു ടാക്‌സി കാറില്‍ അല്‍ ബര്‍ഷയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വേറെയാരും ഇല്ലായിരുന്നു. സിറിഞ്ചും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവെച്ചു. അഞ്ച് തവണ പീഡിപ്പിച്ച ശേഷമാണ് ആ മുറി വിട്ട് പോകാന്‍ എന്നെ അനുവദിച്ചത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു’- യുവതി പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം,​ കഴിഞ്ഞ മേയില്‍ 53കാരിയെ 20 തവണ പീഡിപ്പിച്ച കേസില്‍ ഇയാളെ ഒരുവര്‍ഷം തടവിനും,​നാടുകടത്താനും കോടതി വിധിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് 33 കാരിയുടെ പരാതി വന്നത്. ഒരേ ഡേറ്റിംഗ് അപ്പ് ഉപയോഗിച്ചായിരുന്നു വശീകരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം