രാഹുലെത്തി:ആവേശത്തോടെ യുഡിഎഫ്

Loading...

വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു. മൂന്ന് ദിവസത്തിനുള്ളില്‍ വീട് കയറിയിറങ്ങിയുള്ള ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകമ്മിറ്റികളും നിലവില്‍ വരുമെന്നായിരുന്നു നേതാക്കളുടെ വാക്ക്. ഇത് പാലിക്കാന്‍ പ്രവര്‍ത്തകര്‍ രാത്രി വൈകിയും പലയിടത്തും രൂപീകരണയോഗം ചേര്‍ന്നു. ഘടകകക്ഷികളിലെ പ്രവര്‍ത്തകരും മണ്ഡലത്തില്‍ സജീവമാണ്.

പ്രചരണത്തില്‍ ഇടതുമുന്നണി മൂന്ന് ഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. ഇതിലൂടെ പിപി സുനീറിന് കിട്ടിയ ആധിപത്യം മറികടക്കുകയാണ് യുഡിഎഫിന്‍റെ അടുത്ത ലക്ഷ്യം.

Loading...