കൊച്ചിയിൽ ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

Loading...

കൊച്ചി : നിശാ ക്ലബുകളില്‍ ഉപയോഗിക്കുന്ന ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഫോര്‍ട്ട്കൊച്ചി സിബിഎസ്‌ഇ റോ‍ഡ് പള്ളിക്കത്തൈ പി ആര്‍ ഇമ്മാനുവല്‍ സച്ചിന്‍ (27) ആണ് ലഹരി​ഗുളികകളുമായി എക്സൈസിന്റെ പിടിയിലായത്. കേളി, മെത്ത്, എംഡിഎംഎ എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന മെത്തിലിന്‍ ഡയോക്സി മെതാംഫെറ്റിമിന്‍ ഗുളികകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

അഞ്ചു​ഗ്രാം ലഹരിമരുന്നാണ് സച്ചിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. കൊച്ചിയിലെ യുവാക്കള്‍ക്കിടയില്‍ സൈക്കോട്രോപ്പിക്കല്‍ സബ്സ്റ്റന്‍സ് വിഭാഗത്തില്‍ പെട്ട സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം അടുത്തകാലത്തായി വര്‍ധിച്ചുവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് എക്സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയത്.

തോപ്പുംപടി ഭാഗത്ത് കാറില്‍ സഞ്ചരിച്ച്‌ ലഹരിമരുന്ന് വില്‍പന നടത്തുന്നതിനിടെയായിരുന്നു എക്സൈസ് സിഐ: ടി.എസ്.ശശികുമാറും സംഘവും ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഗ്രാമിന് 5000 രൂപ നിരക്കിലായിരുന്നു വില്‍പന.‌ നിശാക്ലബുകളില്‍ എക്സറ്റസി എന്ന ഓമനപ്പേരിലാണ് ഈ ഗുളിക അറിയപ്പെടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Loading...