Categories
crime

ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ ചെളിയില്‍ മുക്കിക്കൊന്ന് മുൻ ഭർത്താവ്

ബെംഗളൂരു:  ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ  ചെളിയില്‍ മുക്കിക്കൊന്ന്  മുന്‍ ഭർത്താവ് .

വിവാഹമോചനത്തിന് ശേഷം യുവതി രണ്ടാം ഭർത്താവിനൊപ്പം സന്തോഷമായി ജീവിക്കുന്നതില്‍ അസൂയപൂണ്ടാണ് കൊലപാതകം.

സോമനഹള്ളി സ്വദേശിയായ മഹേഷും ഗൗരമ്മയും വർഷങ്ങൾക്കുമുമ്പേ നിയമപരമായി വിവാഹമോചിതരായതാണ്. ഇരുവരും വേറെ വിവാഹവും കഴിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സോമനഹള്ളിയില്‍ അധികം അകലെയല്ലാത്ത വീടുകളിലാണ് ഇരു കുടുംബങ്ങളും താമസിച്ചിരുന്നത്. ആദ്യഭാര്യയുടെ രണ്ടാം വിവാഹജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുന്നതില്‍ അസ്വസ്ഥനായ മഹേഷ് തിങ്കളാഴ്ചയാണ് കൊലപാതകം നടത്തിയത്.

ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന അഞ്ചുവയസുകാരി മഹാലക്ഷ്മിയെ പിടിച്ചുകൊണ്ടുപോയി വീടിനടുത്തുള്ള ചെളിക്കുളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

മൃതദേഹം ഇയാളുടെതന്നെ വീട്ടിലെ പൂജാമുറിയില്‍ ഒളിപ്പിക്കാന്‍ സഹായിച്ചത് ഇപ്പോഴത്തെ ഭാര്യ രത്നമ്മയാണ്.

മകളെ കാണാതായെന്ന് പരാതി നല്‍കിയ ഗൗരമ്മയാണ് തന്‍റെ ആദ്യഭാർത്താവിനെ സംഭവവുമായി ബന്ധപ്പെട്ട് സംശയമുണ്ടെന്ന് പോലീസിനെ അറിയിച്ചത്.

തുടർന്ന് നടത്തിയ തിരച്ചിലിലാണ്പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ച മഹാലക്ഷ്മിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്തു

READALSO ; സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ; അന്വേഷണം കഴിയുന്നത് വരെ ഒരു ഫയൽ നീക്കവും പാടില്ലെന്ന് അന്വേഷണസമിതി

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP