എറണാകുളം വേങ്ങൂർ പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ. സജി പി(55)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കാണുന്നത്.

പഞ്ചായത്തിലെ 11-ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള മെമ്പറാണ് സജി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സജി മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു വിജയിച്ചത്.
ഇന്ന് നടക്കാനിരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കുമെന്ന് സജി അറിയിച്ചിരുന്നതായി സിപിഐഎം ലോക്കൽ സെക്രട്ടറി ജോർജ് ജോയ് പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Ernakulam Vengur Panchayat member hanging dead.