എറണാകുളം കാക്കനാട് കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം

Loading...

എറണാകുളം : കൊച്ചി കാക്കനാട്  കുട്ടികള്‍ക്കു നേരെ തെരുവുനായ ആക്രമണം.

മൂന്നും ഏഴു വയസുള്ള കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്.

വീട്ടില്‍ കയറിയാണ് തെരുവുനായ കുട്ടികളെ കടിച്ചത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്.

ഇന്ന് ഉച്ചയോടെയാണ് കാക്കനാട് ബിഎസ്എന്‍എല്‍ റോഡിലുള്ള വീട്ടില്‍ സംഭവം നടന്നത്. കുട്ടികള്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഈ സമയം റോഡില്‍ നിന്ന് തെരുവുനായ്ക്കള്‍ വീട്ടിലേക്ക് കയറുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

സമീപവാസികളാണ് കുട്ടികളെ തെരുവുനായ ആക്രമിക്കുന്നത് കണ്ടത്.

ഉടനെ സമീപവാസികളുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ ഓടിച്ചശേഷം കുട്ടികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

കുട്ടികളുടെ മാതാപിതാക്കള്‍ എത്തി ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ കുത്തിവയപ് നല്‍കൂ എന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം