Categories
Kozhikode

ഉപകരണങ്ങൾ നശിക്കുന്നു; പ്രതിസന്ധിയില്‍ കുരുങ്ങി ഫോട്ടോ -വീഡിയോ ഗ്രാഫി മേഖലയും  

കോഴിക്കോട്: കോവിഡാണ് ലോക്ക് ഡൗൺ ആണ്, ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല മേഖലകളിലെയും സ്ഥിതി ദയനീയമാണ്. കല്യാണം, പിറന്നാൾ ആഘോഷങ്ങൾ, മറ്റ് പൊതുപരിപാടികൾ തുടങ്ങിയ ആഘോഷങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ബാധിച്ചിരിക്കുന്നത് ഫോട്ടോ -വീഡിയോ ഗ്രാഫി മേഖലയെയാണ്.

നാലും അഞ്ചും അക്ക സംഖ്യകളിൽ ആളുകൾ പങ്കെടുത്തിരുന്ന ആഘോഷവേളകളിൽ രണ്ടും മൂന്നും അക്കങ്ങളിലേക്ക് ആളുകൾ ചുരുങ്ങിയത് ഫോട്ടോഗ്രാഫർമാർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ക്യാമറ, ലെന്‍സ് ,ലൈറ്റ് തുടങ്ങി ലക്ഷ കണക്കിന് രൂപയുടെ വസ്തുക്കള്‍ ആണ് ഉപയോഗിക്കാത്തതിനാല്‍ കേടാവുന്നത്.

കേരളത്തിൽ ഫോട്ടോഗ്രാഫി മേഖല
വലിയൊരു സമൂഹമാണ്.ഏതാണ്ട് രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ ഫോട്ടോഗ്രാഫി മേഖല
കൊണ്ട് ജീവിതം നയിക്കുന്നുണ്ട്.കഴിഞ്ഞ ഒന്നര വർഷമായി ഈ മേഖല തളർന്നിരിക്കുന്നുവെന്നത് തന്നെയാണ് യാഥാര്‍ഥ്യം.

കോടി ക്കണക്കിന് മുതൽ മുടക്കുള്ള കളർ ലാബുകൾ, അവിടെ ജോലി ചെയ്യുന്ന പ്രിൻ്റർമാർ, ആൽബം മേക്കേഴ്സ്, ഡിസൈനേർസ് ഫോട്ടോ ഫ്രെയിമിംഗ് സെക്ഷൻ ലക്ഷക്കണക്കിന് മുതൽ മുടക്കുള്ള ക്യാമറകളുമായി തുടങ്ങി വെച്ചിരിക്കുന്ന സ്റ്റുഡിയോകൾ, അവിടെ ജോലി ചെയ്യുന്ന പതിനായിരങ്ങൾ, ആയിരക്കണക്കിന് വീഡിയോ ഗ്രാഫർമാർ ,വീഡിയോ എഡിറ്റേഴ്‌സ്,
ഫോട്ടോഗ്രാഫി ഉപകരണങ്ങൾ വിൽക്കുന്ന
കടകൾ അവിടെ ജോലി ചെയ്യുന്നവർ
അവരുടെ കോടിക്കണക്കിന് മുതൽ മുടക്ക്, ഇതെല്ലാം ഈ സർക്കാരിന് ലക്ഷക്കണക്കിന്
ജി എസ് ടി അടയ്ക്കുന്നവർ ആണ്.

സാധാരണക്കാരായ ഫോട്ടോഗ്രാഫർമാരെയാണ്  ഈ ദുരിതം ഏറെ ബാധിച്ചിരിക്കുന്നത്. ടെക്സ്റ്റൈൽസ് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, ചെരുപ്പ് കടകൾ തുടങ്ങിയവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് ജില്ലയിലെ സ്റ്റുഡിയോകൾ ഇന്നും അടച്ചിട്ടിരിക്കുകയാണ് .

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതാക്കന്മാർക്ക് കഴിവ് കുറവാണ് മറ്റുള്ള ജില്ലകളിലെ നേതാക്കന്മാർ കഴിവുള്ളവരാണ് അതുകൊണ്ടാണ് മറ്റു ജില്ലകളിൽ സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത് എന്നാണ് സ്റ്റുഡിയോ ജീവനക്കാർ ഉൾപ്പെടുന്ന വിഭാഗം പറയുന്നത്.

വയനാട്, മലപ്പുറം തിരുവനന്തപുരം, ആലപ്പുഴ തൃശ്ശൂർ തുടങ്ങിയ മറ്റു ജില്ലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്റ്റുഡിയോകൾ തുറക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് ജില്ലകൾ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളാണ്. ഈ ജില്ലകളിലെ കളക്ടർമാർ അവരുടെ വിവേചനാധികാരം ഉപയോഗിച്ചു കൊണ്ട് അനുമതി നൽകിയിട്ടുണ്ടെന്നാണ് ഫോട്ടോഗ്രാഫി മെമ്പേഴ്സ് അഭിപ്രായപ്പെടുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP