എമേര്‍ജിങ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സഹലിന്, മികച്ചതാരം ഛേത്രി

Loading...

ന്ത്യയിലെ മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള എമേര്‍ജിങ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹല്‍ അബ്ദുള്‍ സമദ് സ്വന്തമാക്കി. മികച്ച താരമായി ആറാം തവണയും ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തെരഞ്ഞെടുക്കപ്പെട്ടു. ആശാലത ദേവിയെ മികച്ച വനിതാ ഫുട്ബോളറായും തെരഞ്ഞെടുത്തു.

കഴിഞ്ഞ സീസണിലെ ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി നടത്തിയ മികച്ച പ്രകടനമാണ് സഹലിന് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. കണ്ണൂരുകാരനായ സമദ് നേരത്തെ ഐഎസ്‌എല്ലില്‍ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും നേടിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 23യിലും സീനിയര്‍ ടീമിലും ഈ സീസണില്‍ സഹല്‍ കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്സിക്കായും ദേശീയ ടീമിനായും പുറത്തെടുത്ത പ്രകടനമാണ് ഛേത്രിയെ രാജ്യത്തെ മികച്ച താരമാക്കിയത്

Loading...