അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുൻ പ്രധാനമന്ത്രിയ ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അമേരിക്കയിലെ കോർൺവെൽ സർവകലാശാല സംഘടിപ്പിച്ച വെബിനാറിൽ സംസരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
അടിയന്തരാവസ്ഥയുടെ പേരിൽ കോൺഗ്രസിനെ ബിജെപി തുടർച്ചയായി ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്ന് ഇന്ദിരാ ഗാന്ധി മനസിലാക്കിയിരുന്നെന്നും അത് തുറന്ന് സമ്മതിച്ചിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
അടിയന്തരാവസ്ഥയുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തത്ര മോശമാണ് അർ.എസ്.എസിന്റെ ലക്ഷ്യവും പ്രവർത്തിയുമെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു.
News from our Regional Network
English summary: Congress President Rahul Gandhi has said that former Prime Minister Indira Gandhi's decision to declare a state of emergency was wrong. Rahul Gandhi was speaking at a webinar hosted by Cornwell University in the United States.