ന്യൂഡല്‍ഹി : കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറയാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി ഏപ്രില്‍ ആറിനു നടക്കും. മേയ് 2ന് വോട്ടെണ്ണൽ.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന്. പത്രികാ സമർപ്പണം മാർച്ച് 20ന്. മാർച്ച് 20നാണ് സൂക്ഷ്മ പരിശോധനയും. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 22 ആണ്.
മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ ആറിനു തന്നെ നടക്കും. ആസാമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തും.
ആദ്യ ഘട്ടം മാർച്ച് 27നാണ് പോളിംഗ് സ്റ്റേഷനിലെത്തു. രണ്ടാം ഘട്ടം നക്കുക ഏപ്രിൽ ഒന്നിനാണ് മൂന്നാം ഘട്ടം ഏപ്രിൽ ആറിനാണ്. മെയ് 2നാണ് വോട്ടെണ്ണൽ. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായാണ് നടക്കുക.
പശ്ചിമ ബംഗാൾ- ആദ്യ ഘട്ടം- മാർച്ച് 27
രണ്ടാം -ഘട്ടം – ഏപ്രിൽ 1
മൂന്നാം ഘട്ടം- ഏപ്രിൽ 6
നാലാം ഘട്ടം- ഏപ്രിൽ 10
അഞ്ചാം ഘട്ടം- ഏപ്രിൽ 17
ആറാം ഘട്ടം- ഏപ്രിൽ 22
ഏഴാം ഘട്ടം- ഏപ്രിൽ 26
എട്ടാം ഘട്ടം – ഏപ്രിൽ 29
പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കും, കേരളത്തിൽ 140 സീറ്റുകളിലേക്കും, അസമിൽ 26 സീറ്റുകളിലേക്കും, പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.68 കോടി വോട്ടർമാരാണ് 2.7 ലക്ഷം പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുക.
അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത് പരീക്ഷകളും പ്രാദേശിക ഉത്സവങ്ങളും കണക്കിലെടുത്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
അഞ്ചിടത്തായി 2.7ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. കേരളത്തിൽ 40771 പോളിംഗ് ബൂത്തുകൾ ഉണ്ടാകും. കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും. വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂട്ടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം. വീട് കയറിയുള്ള പ്രചരണത്തിന് സംഘത്തിൽ പരമാവധി അഞ്ച് പേർ വരെയാകാവുള്ളുവെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദീപക് മിശ്ര ഐപിഎസ് കേരളത്തിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനാകും. ഇതിന് പുറമേ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാർ പുനിയ കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ.=
ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പിനായി ചെലവാക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
News from our Regional Network
English summary: Election dates have been announced in five states, including Kerala