ന്യൂഡല്‍ഹി : ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക.
പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് സമിതി അന്തിമ രൂപം നല്‍കും.
കേരളത്തിലെ അടക്കം സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക യോഗം വിലയിരുത്തും.
ബംഗാളില്‍ തൃണമൂല്‍ വിട്ട ബിജെപിയില്‍ ചേര്‍ന്ന് ഏതാണ്ട് എല്ലാ നേതാക്കള്‍ക്കും സീറ്റ് നല്‍കാനാണ് തീരുമാനം.
ബംഗാളില്‍ 7ാം തിയതിയാണ് പ്രധാനമന്ത്രിയുടെ ആദ്യ റാലി. 20 റാലികളിലാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് പങ്കെടുക്കുക.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Election; The BJP parliamentary party meeting will convene today