അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത്

Loading...

തിരുവനന്തപുരം: എം.എല്‍.എമാര്‍ ലോക്‌സഭയിലേക്ക് ജയിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 12,780 പുതിയ വോട്ടര്‍മാരുള്‍പ്പെടെ 9,57ലക്ഷം വോട്ടര്‍മാരാണ് ഈ മണ്ഡലങ്ങളിലുള്ളത്. 896 ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. 24നാണ് വോട്ടെണ്ണല്‍.

മഞ്ചേശ്വരത്ത് 2.14 ലക്ഷവും എറണാകുളത്ത് 1.55ലക്ഷവും അരൂരില്‍1.91 ലക്ഷവും കോന്നിയില്‍1.98 ലക്ഷവും വട്ടിയൂര്‍ക്കാവില്‍ 1.97 ലക്ഷവും വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരത്ത് 2693,എറണാകുളത്ത് 2905,അരൂരില്‍ 1962,കോന്നിയില്‍ 3251,വട്ടിയൂര്‍ക്കാവില്‍ 1969 എന്നിങ്ങനെയാണ് പുതിയ വോട്ടര്‍മാര്‍. 5225 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

വോ​​​ട്ട​​​ര്‍ തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​​​ഡു​​​ള്‍​​​പ്പെടെ 12 രേ​​​ഖ​​​ക​​​ള്‍ വോ​​ട്ടെ​​ടു​​പ്പി​​നു തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​​​ഡാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം. എ​​​ന്‍​​​ആ​​​ര്‍​​​ഐ വോ​​​ട്ട​​​ര്‍​​​മാ​​​ര്‍ പാ​​​സ്പോ​​​ര്‍​​​ട്ട് ക​​​രു​​​ത​​​ണ​​​മെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​​ന്‍ പ്ര​​​ത്യേ​​​ക നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി​​​യി​​​ട്ടു​​​ണ്ട്. ബാ​​​ങ്ക്, പോ​​​സ്റ്റ് ഓ​​​ഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഫോ​​​ട്ടോ പ​​​തി​​​ച്ച പാ​​​സ്ബു​​​ക്കും തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ രേ​​​ഖ​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം. എ​​​ന്നാ​​​ല്‍, സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ പാ​​​സ് ബു​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം