Categories
കേരളം

തെരഞ്ഞെടുപ്പ് തോൽവി ; കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് ചേരും.

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് ചേരും. പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രാജിവയ്ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ശേഷം നടക്കുന്ന യോഗത്തിൽ കെപിസിസി അധ്യക്ഷന്റെ നിലപാട് നിർണ്ണയമാണ്.

തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്.

എന്നാൽ. നാടകീയമായി രാജി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് മാറണോ എന്ന കാര്യവും യോഗത്തില്‍ ചർച്ച ചെയ്യും.

എന്നാൽ. ഹൈക്കമാൻഡ് നേതാക്കൾ ലോക്ഡൗണിന് ശേഷം കേരളത്തിലേക്ക് എത്തുന്നുതിനാൽ കൂടുതൽ ചർച്ചകൾ അതിന് ശേഷം നടത്താനാകും സാധ്യത.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Election defeat; The KPCC Political Affairs Committee will meet today.

NEWS ROUND UP