Categories
കേരളം

തെരഞ്ഞെടുപ്പിലെ തോല്‍വി ; ബിജെപി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് സി കെ പത്മനാഭന്‍.

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍.

സംസ്ഥാന രാഷ്ട്രീയത്തിന്റെ മര്‍മ്മം മനസിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് സി കെ പത്മനാഭന്‍ ആരോപിച്ചു.

ബിജെപി സംഘടനാ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം.

എല്‍ഡിഎഫ് വിജയത്തില്‍ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് വലിയ പങ്കുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതിനേയും സി കെ പത്മനാഭന്‍വിമര്‍ശിച്ചു.

വടക്കേന്ത്യയിലെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ഇവിടെ ചിലവാകില്ല. ഹെലികോപ്റ്റര്‍ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നും സി കെ പത്മനാഭന്‍ കണ്ണൂരില്‍ പറഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Election defeat; CK Padmanabhan strongly criticizes BJP leadership.

NEWS ROUND UP