വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധന നടത്തുവാനും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുവാനുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ട്റല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നടത്തുന്നു

Loading...

വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധന നടത്തുവാനും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുവാനുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ Electoral Verification programme (EVP) നടത്തുന്നു.ഇതിന്റെ ഭാഗമായി എല്ലാവരും 15.10.2019 ന് മുന്‍പായി nvsp.in എന്ന വെബ്‌സൈറ്റിലൂടെയോ Voter helpline app ഉപയോഗിച്ചോ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ update ചെയ്യേണ്ടതാണ്. കൂടാതെ ഈ പ്രോഗ്രാം സംബന്ധിച്ചു മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടതാണ്.

1. nvsp.in എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുക
2. Electoral Verification programme (EVP) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. ഒരു user account രജിസ്റ്റര്‍ ചെയ്യുക. അതിനായി Mobile number നല്‍കി അതില്‍ ലഭിക്കുന്ന OTP നല്‍കുക. ശേഷം തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പേര്, ഇമെയില്‍ ഐഡി, പാസ്സ്വേര്‍ഡ് എന്നിവ നല്‍കുക.
4. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. EVP link ക്ലിക്ക്.
5. Click – Verify Self Details > view details.
6. ഫോട്ടോ ഉള്‍പ്പെടെ പട്ടികയിലെ എല്ലാ വിവരങ്ങളും ലിസ്റ്റ് ചെയ്യുന്നതാണ്. തെറ്റില്ലെങ്കില്‍ Is information displayed above is correct എന്നതില്‍ ക്ലിക്ക് ചെയ്തു list ചെയ്യുന്ന ഏതെങ്കിലും ഒരു രേഖ upload ചെയ്യുക.
7. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ information displayed needs correction എന്നതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ഫീല്‍ഡ് സെലക്ട് ചെയ്ത് ശരിയായ വിവരങ്ങള്‍ നല്‍കി രേഖ അപ്ലോഡ് ചെയ്യുക.
8. ശേഷം കുടുംബത്തിലെ മറ്റു അംഗങ്ങളുടെയും വിവരങ്ങള്‍ വെരിഫിക്കേഷന്‍ നടത്താവുന്നതാണ്.
9. Family Listing & Authentication സെലക്ട് ചെയ്ത് അതില്‍ family listing ക്ലിക്ക് ചെയ്യുക. ശേഷം Self details family member ആയി add ചെയ്യാം.
10. മറ്റംഗങ്ങളുടെയും EPIC number നല്‍കി family member ആയി add ചെയ്യുക.
11. താമസം മാറിയവരോ മരണപ്പെട്ടവരോ ഉണ്ടെങ്കില്‍ പ്രസ്തുത വിവരവും രേഖപ്പെടുത്തു വാന്‍ ഓപ്ഷന്‍ ലഭ്യമാണ്.
12. Family verification ലിങ്കില്‍പ്പോയി ഓരോ അംഗങ്ങളുടെയും വെരിഫിക്കേഷന്‍ നടത്തുക.
13. വെരിഫിക്കേഷന്‍ നടത്തുമ്പോള്‍ ഭിന്നശേഷിക്കാരായവരുടെ (PwD) വിവരങ്ങളും നല്‍കാവുന്നതാണ്.
14. Unenrolled members ലിങ്കിലൂടെ 16 വയസ്സില്‍ കൂടുതലുള്ള വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തവരുടെ ഡീറ്റെയില്‍സ് നല്‍കാവുന്നതാണ്.
15. Polling station feedback ക്ലിക് ചെയ്ത് ബൂത്ത് സംബന്ധിച്ച ഫീഡ്ബാക്ക് നല്‍കാവുന്നതാണ്.
Play store ല്‍ ലഭ്യമായ Voter Helpline app ഉപയോഗിച്ചും Electoral Verification programme (EVP) നടത്താവുന്നതാണ്.
താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഫ്രീ ആയും അക്ഷയ സെന്ററിലൂടെ ഒരാള്‍ക്ക് 5 രൂപ നിരക്കിലും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം